Thursday, May 1, 2025

കിടിലന്‍ ടീസറുമായി ‘ആന്‍റണി’; മാസ് ആക്ഷന്‍ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങള്‍

കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ആന്‍റണി’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍റണി. നവംബര്‍ 23- നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. രക്തബന്ധങ്ങള്‍ക്കുപരി നിര്‍മ്മിക്കപ്പെടുന്ന അദൃശ്യമായ ആത്മബന്ധത്തെ ചേര്‍ത്തു നിര്‍ത്തുന്ന കഥയുമായാണ് ‘ആന്‍റണി’ എത്തുന്നത്. ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്ന്  ചിത്രം നിര്‍മ്മിക്കുന്നു.

നവംബര്‍ 23-  നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. മലയാളം, തമിഴ്, തെലുങ്ക്,  ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ജോജു ജോര്‍ജ്ജ്, കല്യാണി പ്രിയദര്‍ശന്‍, നൈല ഉഷ, ചെമ്പന്‍ വിനോദ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജോഷിയുടെ തന്നെ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിലും ഇവര്‍ തന്നെയായിരുന്നു പ്രധാനകഥാപാത്രങ്ങളായി എത്തിയത്. കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ ജോഷി ചിത്രമാണ് ആന്‍റണി. ഛായാഗ്രഹണം  രണദീവ്, സംഗീതം ജെയ്ക്‍സ് ബിജോയ്, എഡിറ്റിങ് ശ്യാം ശശിധരന്‍.

spot_img

Hot Topics

Related Articles

Also Read

ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ

0
തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...