Thursday, May 1, 2025

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജക്റ്റ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്. നാനൂറിലധികം സ്ക്രീനുകളിലായി കേരളത്തിലുടനീളമാണ് കിങ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തുന്നത്. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസായി ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ മാസ്സ് ലുക്കില്‍ എത്തുന്ന കിങ് ഓഫ് കൊത്ത. ഓരോ ട്രൈലറും പോസ്റ്ററും പുറത്തിറങ്ങുമ്പോള്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ആവുന്ന ഈ ചിത്രം ബിഗ് മൂവിയാകുമെന്ന് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. അഭിനയജീവിതത്തില്‍ ദുല്‍ഖര്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട കഥാപാത്രമാണ് ‘കിങ് കൊത്ത’യില്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും ഒരുപോലെ വൈറലായപ്പോള്‍ ‘കലാപക്കാര’ എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ചെമ്പന്‍ വിനോദ്, ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ, ശാന്തി കൃഷ്ണ, വടചെന്നൈ ശരണ്‍, പ്രസന്ന, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  

spot_img

Hot Topics

Related Articles

Also Read

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

0
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി...

പി. സുശീലയ്ക്ക് തമിഴ് നാട് സർക്കാറിന്റെ കലൈഞ്ജർ സ്മാരക പുരസ്കാരം

0
കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം...

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

0
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.