77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രം ഓൾഇന്ത്യ തിയ്യേറ്റർ റിലീസിന് ഒരുങ്ങുന്നത്. കാൻ ഫെസ്സ്റ്റിവലിളും ലോകമെമ്പടും ചർച്ച ചെയ്തിട്ടുള്ള ഈ ചിത്രം ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവൽ, ടോറെന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റൈൻ ഫിലിം ഫെസ്റ്റിവൽ, തുടങ്ങിയ ചലച്ചിത്രോൽസവങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തോമസ് ഹക്കീം, ജൂലിയൻ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കൊ മൈത്ര (ചാക്ക് ആൻഡ് ചീസ് ഫിലിംസ് ), രണബീർ ദാസ് (അനദർ ബർത്) എന്നിവർചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയക്കൊപ്പം ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന്
Also Read
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് എമ്പുരാൻ; വൈറലായി ക്യാരക്ടർ ഇൻട്രോ
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടർ ഇൻട്രോ പുറത്തിറങ്ങി. ഏറെ ആവേശത്തോടെയാണ് സിനിമയുടെ ഇൻട്രോകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേറ്റസ്റ്റ് ആയി പുറത്ത് വന്നിരിക്കുന്ന...
‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്
ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം...
കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.
‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.
‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.







