Thursday, May 1, 2025

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

ലോകമെമ്പാടും ഉറ്റുനോക്കുന്ന 77- മത് കാൻഅന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ. ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത  ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന് ലഭിച്ചു. ഇന്ത്യൻ സിനിമയുടെ അഭിമാനത്തിന് പൊൻതൂവൽ ചാർത്തിയിരിക്കുകയാണ് പായൽ കപാഡിയയും അഭിനേതാക്കളും. ആദ്യമായി ഈ പുരസ്കാരം നേടുന്ന ഇന്ത്യൻ സംവിധായിക കൂടിയാണ് പായൽ കപാഡിയ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാട് ആണ് ചിത്രത്തിലെ മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. കാൻ ചലച്ചിത്രവേദിയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് വലിയ സ്വീകരണവും മികച്ച നിരൂപക പ്രശംസയുമാണ് ലഭിച്ചത്.

മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്. ‘ബാർബി’ എന്ന സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അദ്ധ്യക്ഷയായ ജൂറിയാണ് മത്സരത്തിനെത്തിയ ഓരോ സിനിമകളെയും വിലയിരുത്തിയത്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവവിദ്യാർഥിനിയാണ് പായൽ കപാഡിയ. മുൻപ് സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രത്തിന് 2021 – ൽ കാൻ ചലച്ചിത്രമേളയിൽ വെച്ച് ഗോൾഡൻ ഐ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ കപാഡിയ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയൊസും ഇന്ത്യൻ കമ്പനിയായ ചോക്ക് ആൻഡ് ചീസും അനദർ   ബെർത്തൂം ചേർന്നാണ് നിർമ്മിച്ചത്. കനി കുസൃതി, ദിവ്യപ്രഭ, ഹൃദ്ദു ഹാറൂൺ, സീക്കൊ മൈത്രാ, തോമസ് ഹക്കീം, ഛായ ഖദം, റൺബീർ ദാസ്, ജൂലിയൻ ഗ്രാഫ്, എന്നിവരും കാനിൽ ഇവർക്കൊപ്പം എത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘മച്ചാന്റെ മാലാഖ’യിൽ സൌബിനും നമിതപ്രമോദും പ്രധാന വേഷത്തിൽ

0
അബ്ബാo മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായത്.

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും