കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്. സാമൂഹിക പ്രവർത്തകനും ആദ്യകാല മലയാളികൂടിയേറ്റക്കാരനുമായ തമ്പി ചെമ്മനം, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ, കമ്മിറ്റി മെമ്പർ ഡാനി ഷാജി, സൂര്യ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ ലിയോ ജോർജ്ജ്, സാജു, പദ്മ രാജഗോപാൽ, പ്രകാശ് നായർ, ഉൾപ്പെടെ നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ആസ്ട്രേലിയയിലെ പ്രശസ്തമായ ആമീസ് ബെക്ക് ഹൌസ് തയ്യാറാക്കിയ കൌതുകമുണർത്തുന്ന ‘കാതൽ കേക്കും’ ശ്രദ്ധേയമായിരുന്നു. ഇത് പരിപാടിക്ക് ഏറെ രുചിയും നിറവും പകർന്നു.
Also Read
‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത് സിദ്ദിഖ്’- ഹരിശ്രീ അശോകന്‍
എന്‍റെ ആദ്യത്തെ സിനിമയായ 'പ്രിയപ്പെട്ട പപ്പന്‍' എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'
റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.
ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘രണ്ടാം യാമം’
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ,...
ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...