Thursday, May 1, 2025

കഥാപാത്രമായും ഡ്യൂപ്പായും സ്ക്രീനില്‍ നിറഞ്ഞ് പുരസ്കാരനിറവിലെ സുമാ ദേവി

2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാര നിറവിലാണ് സുമാ ദേവി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണ്‍’ എന്ന ചിത്രത്തിലെ ഷീല എന്ന കഥാപാത്രം ജൂറിയെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. സിനിമയില്‍ നായിക വേഷത്തിലോ മറ്റ് ചെറിയ വേഷങ്ങളിലോ സുമാ ദേവി സ്ക്രീനില്‍ മുഖവുമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. വര്‍ഷങ്ങളേറെ ഒരു സിനിമയിലെങ്കിലും കഥാപാത്രമായി അഭിനയിക്കുവാനുള്ള മോഹവുമായി സുമാ ദേവി സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയുടെ പ്രോല്‍സഹനത്തോടെ ഡ്യൂപ്പയി തുടര്‍ന്നു.

വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സുമാ ദേവി അപരിചിതയെങ്കിലും സിനിമയുടെ അനിയറയിലെ സുമാ ദേവി എല്ലാവര്‍ക്കും സുപരിചിതയാണ്. ഡ്യൂപ്പായി വര്‍ഷങ്ങളോളം സിനിമയ്ക്കൊപ്പം നിന്ന സുമാ ദേവി വളരെ പെട്ടെന്നു തന്നെ സൌത്ത് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ അറിയപ്പെടുന്ന ഡ്യൂപ്പായി അംഗീകരിക്കപ്പെട്ടു. ഏത് കഥാപാത്രത്തിനും ശരീരം കൊണ്ട് എത്ര വലിയ സാഹസികതയും ചെയ്യാന്‍ സുമാ ദേവി അധൈര്യപ്പെട്ടിരുന്നില്ല. അഭിനയവും സിനിമയും കല എന്നതിലുപരി ഒരു തൊഴിലായിട്ടായിരുന്നു സുമാ ദേവി കണ്ടിരുന്നത്. ആത്മസമര്‍പ്പണത്തോടെ അവര്‍ കിട്ടിയ ജോലിയെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

നേരെ സിനിമയിലേക്ക് ഡ്യൂപ്പായി എത്തുകയോ കണ്ട ഉടനെ തന്നെ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിപ്പിക്കുകയോ ചെയ്തതല്ല സുമാദേവിയെ. ഒരു പാട് കാലത്തെ ആഗ്രഹങ്ങളുടെയും അന്വേഷണങ്ങളുടെയും കാത്തിരിപ്പിന്‍റേയും ഫലമായാണ് സുമാ ദേവിക്ക് ആക്ടര്‍ എന്നതില്‍ നിന്നു മാറി ഡ്യൂപ്പ് ആവാനുള്ള ചാന്‍സ് ലഭിക്കുന്നത്. സിനിമയില്‍ കഥാപാത്രങ്ങളായി അഭിനയിക്കുവാന്‍ പ്രതീക്ഷിച്ചെത്തിയ സുമാ ദേവിയെ അത് തെല്ലു നിരാശപ്പെടുത്തിയെങ്കിലും ഇഷ്ടപ്പെട്ട ഇന്‍ഡ്രസ്ട്രിയില്‍ ജോലി ചെയ്യാമല്ലോ എന്ന കാര്യത്തില്‍ അതിലൂടെ ആശ്വാസം കണ്ടെത്തുകയായിരുന്നു. സിനിമയില്‍ എത്തും മുന്‍പേ നാലു വര്‍ഷം മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിമിലാണ് സുമാ ദേവി അഭിനയിച്ചു തുടങ്ങുന്നത്. മികച്ച കഥാപാത്രങ്ങളെ പ്രതീക്ഷിച്ചു കൊണ്ടാണ് സിനിമയിലേക്ക് ചുവടുവച്ചതെങ്കിലും ഹലവത്തായില്ല. രജീഷ് കെ സൂര്യ എന്ന ആര്‍ട്ട് അസോസിയേറ്റാണ് സുമാ ദേവിയിലെ അഭിനേതാവിനെ ആദ്യമായി പ്രോല്‍സാഹിപ്പിക്കുന്നതും അംഗീകരിക്കുന്നതും.

ജിത്തു എന്ന കണ്‍ട്രോളര്‍ വഴിയാണ് സുമാ ദേവിക്ക് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വിമണി’ല്‍ ഷീല എന്ന കഥാപാത്രമായി അഭിനയിക്കുവാനുള്ള അവസരം ലഭിക്കുന്നത്. പ്രജേഷ് സെന്‍ എന്ന മികച്ച സംവിധായകന്‍റെ കഴിവൊന്നു കൊണ്ട് മാത്രമാണു തന്നില്‍ നിന്നും ഷീല എന്ന മികച്ച ശക്തയായ കഥാപാത്രം പിറന്നതെന്ന് സുമാ ദേവി പറയുന്നു. ‘ആ സിനിമയില്‍ നിങ്ങള്‍ക്കെന്‍റെ അഭിനയം നന്നായിട്ടുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രമാണു. ഒപ്പം അഭിനയിച്ച നിരഞ്ജനയും ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം ഒരിയ്ക്കലും പ്രതീക്ഷിക്കാത്തതാണെന്ന്’ സുമാ ദേവി.

ശക്തരായ രണ്ട് സ്ത്രീകളുടെ അതിജീവിതകഥ പറയുന്ന ചിത്രമാണ് ‘ദി സീക്രറ്റ് ഓഫ് വിമണ്‍’. സൌത്ത് ഇന്ത്യയില്‍ പതിനഞ്ചു വര്‍ഷത്തോളം ഡ്യൂപ്പായി വെള്ളിത്തിരയില്‍ സുമാ ദേവി സജീവമായിരുന്നെങ്കിലും ഒരു മുഴുനീള കേന്ദ്രകഥാപാത്രമായി സിനിമയില്‍ അവസരം കിട്ടുന്നത് ഇതാദ്യം. അതിനു ഏറ്റവും വലിയ അഅംഗീകാരമായി മികച്ച നടിക്കുള്ള ഫാല്‍ക്കേ ഫിലിം അവാര്‍ഡും ലഭിച്ചിരിക്കുന്നു. സിനിമയില്‍ അഭിനയിക്കുക എന്ന ഒറ്റ ആഗ്രഹം കൊണ്ടാണ് താന്‍ ഡ്യൂപ്പായെങ്കിലും ഇത്രയും വര്‍ഷം സിനിമയില്‍ നിലനിന്നതെന്ന് സുമാ ദേവി വ്യക്തമാക്കുന്നു. സ്ക്രീനില്‍ പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിച്ച മിക്ക സൂപ്പര്‍ ഹിറ്റ് സിനിമകളുടെ, ഹീറോയിനുകളുടെ ഡ്യൂപ്പ് കൈകാര്യം ചെയ്തത് സുമാ ദേവിയായിരുന്നു. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പ് ചെയ്യുന്നതിലൂടെ മാക്സിമം സിനിമയില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു സുമാ ദേവിയുടെ മനസ്സില്‍.

കെട്ടിടത്തിലെ വലിയ നിലകളില്‍ നിന്നും താഴേക്കു ചാടുക, ആക്സിഡന്റ് രംഗങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി റിസ്ക് പിടിച്ച ഡ്യൂപ്പുകളും സുമാ ദേവി ചെയ്തിട്ടുണ്ട്. സഹാസികമായ പലരംഗങ്ങളിലും മുറിവുകള്‍ പറ്റിയെങ്കിലും അവയൊന്നും സിനിമയില്‍ നിന്നോ അഭിനയമോഹത്തില്‍ നിന്നോ സുമാ ദേവിയിലെ അഭിനേത്രിയെ പിന്തിരിപ്പിക്കാന്‍ മാത്രം പര്യാപതമായിരുന്നില്ല. ഡ്യൂപ്പിലേക്ക് ആദ്യം കടന്നു വരുന്നത് മാഫിയ ശശിയുടെ പ്രോല്‍സാഹനത്തിലൂടെയായിരുന്നു. സിനിമയില്‍ മകള്‍ ശ്രദ്ധിക്കപ്പെടണമെന്നും അംഗീകാരങ്ങള്‍ തേടിവരണമെന്നും ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് സുമാ ദേവിയുടെ അമ്മയായിരുന്നു. എന്നാല്‍ അമ്മയിപ്പോള്‍ ജീവിച്ചിരിപ്പില്ല.

പുതിയ പ്രോജക്ടുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് സുമാ ദേവിയിപ്പോള്‍. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതു കൊണ്ട് ഇനിമുതല്‍ കഥാപാത്രങ്ങള്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന തീരുമാനമൊന്നുമില്ല. കഥാപാത്രങ്ങളായാലും ഡ്യൂപ്പ് ആയിട്ടാണെങ്കിലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് സുമാ ദേവി പുരസ്കാര നിറവില്‍ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി

0
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.

മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ

0
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.