Thursday, May 1, 2025

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. ‘കാട്ടുചെമ്പകം’ എന്ന സിനിമ ചെയ്തു കഴിഞ്ഞു എനിക്കു അഞ്ച് വര്‍ഷം സിനിമയില്ലായിരുന്നു. പിന്നെ എന്നെ തുണച്ചത് ‘തിരക്കഥ ‘എന്ന ചിത്രമായിരുന്നു…” എന്ന് അനൂപ്മേനോന്‍. മലയാള ചലച്ചിത്ര മേഖലയില്‍ എന്നെന്നും അടയാളപ്പെടുത്തുന്ന നല്ല കഥാപാത്രങ്ങളെയും സിനിമകളെയും സമ്മാനിച്ച കലാകാരന്‍. വിനയന്‍ സംവിധാനം ചെയ്ത ‘കാട്ടു ചെമ്പകം ‘എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നെങ്കിലും സിനിമയില്‍ ഒരു ബ്രേക്ക് കിട്ടിയതും അനൂപ്മേനോന്‍ എന്ന നടന്‍റെ ഗ്രാഫ് ഉയര്‍ന്നതും രഞ്ജിത്തിന്‍റെ ‘തിരക്കഥ’ എന്ന ചിത്രത്തിലൂടെയാണ്.

തിരക്കഥാരചന രംഗത്തേക്ക് ആദ്യമായി കടന്നു വരുന്നത് ‘പകല്‍ നക്ഷത്രങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് .മലയാള ടെലിവിഷന്‍ മേഖലകളിലും മറ്റും അവതാരകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, ശ്യാമപ്രസാദിന്‍റെ ‘ശമനതാളം‘ എന്ന എന്ന സീരിയലിലും അഭിനയിച്ചു. അനൂപ് മേനോന്‍ എന്ന നടന്‍ അടയാളപ്പെടുത്തിയ ഒത്തിരി സിനിമകളുണ്ട് മലയാളത്തില്‍. അനൂപ് മേനോന്‍ എന്ന നടനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളും.

ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയ  മേഖലയിലേക്ക് ആദ്യ ചുവടു വെച്ച അനൂപ് മേനോന്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ‘സ്വപ്നം കൂടാതെ മേഘം’ എന്ന പരമ്പരയിലൂടെ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേ യമായി. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ ‘തിരക്കഥ’ മലയാളത്തിലെ ശ്രദ്ധേയമായ സിനിമയായിരുന്നു. പൃഥ്വിരാജ്, പ്രിയാമണി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധേയമായിരുന്നു. പ്രമേയം കൊണ്ടും ശൈലി കൊണ്ടും വ്യത്യസ്തമായിരുന്നു രഞ്ജിത്തിന്‍റെ ‘തിരക്കഥ’. 2008 ല്‍ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ  അവാര്‍ഡും ‘തിര ക്കഥ’സ്വന്തമാക്കി. രണ്ട് താര പ്രതിഭകളെ കുറിച്ചുള്ള കഥയാണ് ‘തിരക്കഥ’യില്‍. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അപ്രതീക്ഷിതമായി അഭിനയത്തിന്‍റെ തിരശ്ശീലക്ക് പിറകിലേക്ക് മറഞ്ഞുപോയ മാളവികയുടെയും (പ്രിയാമണി ) അപ്രതീക്ഷിതമായി അഭിനയരംഗത്ത് ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത താര രാജാവായി വളരുകയും ചെയ്ത അജയചന്ദ്രനെയും (അനൂപ് മേനോന്‍ ) അവരുടെ എങ്ങോ നഷ്ടമായ പ്രണയത്തെയും അന്വേഷിച്ചിറങ്ങുന്ന സംവിധായകനായ അക്ബര്‍ അഹമ്മദിന്‍റെയും (പൃഥ്വിരാജ് )കഥയാണ് ‘തിരക്കഥ’യുടെ ഇതിവൃത്തം. സിനിമയ്ക്കുള്ളിലെ സിനിമയെ അന്വേഷിച്ചിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘തിരക്കഥ’യ്ക്കുണ്ട് .

താരപ്പൊലിമകളില്ലാതെ തിയ്യേറ്ററുകളിലേക്കെത്തുകയും മികച്ച വിജയം നേടുകയും ചെയ്ത ചിത്രമാണ് 2011- ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക് ‘. സംഭവങ്ങളുടെ ഘോഷയാത്രയോ അതിശയോക്തികളോ ഇല്ലാത്ത ഈ ചിത്രം ഒരു സംഭവകഥയെ മാത്രം മുന്‍ നിര്‍ത്തിയാണ് സഞ്ചരിക്കുന്നത്. സമൂഹത്തില്‍ പൊതുവേ കണ്ടു വരുന്ന വര്‍ദ്ധിച്ച റോഡ് അപകടങ്ങളും അത് മൂലമുണ്ടാകുന്ന നഷ്ടങ്ങളും നിത്യ സംഭവമാണ് ഇന്ന് നമുക്കിടയില്‍. സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥിന്‍റെ (റഹ്മാന്‍) മകള്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയും നടത്തണം. ഹൃദയം പാലക്കാട് എത്തിക്കേണ്ടതു കൊണ്ട് റോഡ് മുഴുവന്‍ ബ്ളോക്ക് ചെയ്യേണ്ടുന്ന മഹാ ദൌത്യത്തിനൊടുവിൽ ഏറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു കൊണ്ട് ട്രാഫിക് കോണ്സ്റ്റബിള്‍ സുദേവനും (ശ്രീനിവാസന്‍ ) ,ഡോ : ഏബല്‍ എന്നിവര്‍ ചേര്‍ന്ന് രാജീവിന്‍റെ ഹൃദയം വിജയകരായി എത്തിക്കുകയും ചെയ്യുന്നു. സിറ്റിപ്പോലീസ് കമീഷണര്‍ നാസര്‍ എന്ന കഥാപാത്രമായാണ്  അനൂപ് മേനോന്‍ എത്തുന്നത്.ട്രാഫിക് നിയമ ങ്ങളെകുറിച്ചും അത് പാലിക്കാത്തതില്‍ ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ട്രാഫിക് കൃത്യമായി പ്രതിപാദിക്കുന്നു.

 അനൂപ് മേനോന്‍ എന്ന നടന്‍ എന്നതിലുപരി അദ്ദേഹത്തിനുള്ളിലെ എഴുത്തുകാരനെ പ്രേക്ഷകര്‍ അറിഞ്ഞ ചിത്രമാണ് 2011 ല്‍ വി കെ പ്രകാശ് സംവിധാനം ചെയ്തു ആനന്ദ് കുമാര്‍ നിര്‍മിച്ച ‘ബ്യൂടിഫുള്‍. ഒരു പക്ഷേ അനൂപ് എന്ന നടനെ മാത്രമല്ല ,അനൂപ് എന്ന എഴുത്തുകാരനെ കൂടി മലയാള സിനിമയ്ക്കു നല്കിയ ചിത്രം എന്ന പുതുമ കൂടി ‘ബ്യൂട്ടിഫുള്‍ ‘എന്ന ചിത്രത്തിനുണ്ട്. ജസൂര്യയും അനൂപ്മേനൊന്നും അഭിനയിച്ച് ഹിറ്റാക്കിയ ചിത്രം .ശാരീരികമായി തളര്‍ന്ന സ്റ്റീഫന്‍റെയും (ജയസൂര്യ ) ഗായകനായ ജോണിന്‍റെയും(അനൂപ് മേനോന്‍ ) അഗാധ സൌഹൃദമാണ് ചിത്രത്തിന്‍റെ കാതല്‍ രതീഷ് വേങ്ങയുടെ സംഗീതത്തില്‍. ഈ ചിത്ര ത്തന്‍റെ രചനയും ഗാനരചനയും നിര്‍വഹിച്ചത് അനൂപ് മേനോന്‍ ആണ്. ഉണ്ണി മേനോന്‍ ആലപിച്ച  “മഴനീര്‍ത്തുള്ളികള്‍“, എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. “രാപ്പൂവിനും നിന്‍ മണം”, ”നിന്‍ വിരല്‍ തുമ്പില്‍” , ”മൂവന്തിയായി അകലെ ”വനമുല്ലയില്‍ വെയിലണഞ്ഞു”, ”കണ്മണി നിന്നെ ഞാന്‍ ” , ”കണ്ണാടിക്കള്ളങ്ങള്‍ “,”(നമുക്ക് പാര്‍ക്കാന്‍ ),”നീ ആരോ “ഡേവിഡ് ഗാലിയാത്ത് ) ”എന്നോമലേ നിന്‍ കണ്ണിലെ “(ദി ഡോള്‍ഫിന്‍സ്),”മായാതീരം “(ആംഗ്രി ബേബിസ്സ് ),”വേഴാമ്പല്‍ മിഴികളില്‍ “(ഷി ടാക്സി ),”എന്‍ രാമഴയില്‍ “(കിങ് ഫിഷ് ) തുടങ്ങിയ അനൂപ് മേനോന്‍ എഴുതിയ പാട്ടുകള്‍. സ്വാഭാവികാഭിനയ ശൈലിയാണ് അനൂപ് മേനോന്‍ എന്ന നടന്‍റെ പ്രത്യേകത.

 അനൂപ് മേനോനും വി കെ പ്രകാശും ഒന്നിക്കുന്ന മറ്റൊരു ഹിറ്റ് ചിത്രമാണ് പിന്നീട് 2012 ല്‍ പുറത്തിറങ്ങിയ ട്രിവാഡ്രം ലോഡ്ജ് .ചിത്രത്തിന്‍റെ തിരക്കഥയില്‍ അനൂപ് മേനോന്‍ വേണ്ടും പ്രേക്ഷകരുടെയും ചലച്ചിത്ര നിരൂപകരുടെയും ശ്രദ്ധ പിടിച്ച് പറ്റി. ഒരു ലോഡ്ജും അവിടത്തെ ജീവിതവും ചുറ്റിപ്പറ്റിയാണ് സിനിമയുടെ സഞ്ചാരം.അവിടെ പ്രണയമുണ്ട്, കാമമുണ്ട് ,നിസ്സംഗതയുണ്ട്. മനുഷ്യ ജീവിതത്തിന്‍റെ വൈകാരിക സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുകയാണ് ട്രിവാഡ്രം ലോഡ്ജിലെ ജീവിതങ്ങള്‍. ഇതിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും പലപ്പോഴും അപരിചിതമാണ് .വിചിത്രമായ ജീവിതപരിസരങ്ങളിലൂടെ അനൂപ് മേനോന്‍റെ തിരക്കഥ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു.

ലൈംഗികത അടങ്ങാത്ത ആഗ്രഹമായി കൊണ്ട് നടക്കുന്ന അബ്ദുവും (ജയസൂര്യ ),സിനിമ മാസികയില്‍ റിപ്പോര്‍ട്ടരായ ഷിബു വെല്ലയാനിയും (സൈജു കുറുപ്പ് ),ഗുമസ്തനായ കോരയും (ബാലചന്ദ്രന്‍ ),ഒരു നടനാകണം എന്ന മോഹവുമായി നടക്കുന്ന സതീശനും (അരുണ്‍ ), ലോഡ്ജിന്‍റെ ഉടമയായി എത്തുന്ന രവി ശങ്കറും (അനൂപ് മേനോന്‍ ), സ്വതന്ത്ര ജീവിതം മോഹിച്ചു വിവാഹമോചനം  നേടി അവിടെ പുതുതായി താമസിക്കാന്‍ എത്തുന്ന ധ്വനിയും (ഹണി റോസ് ) തുടങ്ങിയ കഥാപാത്രങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളെ ആഴത്തില്‍ അവതരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്.

അനൂപ് മേനോന്റെ അഭിനയം പോലെ തന്നെ തിരക്കഥകള്‍ക്കും പാട്ടുകള്‍ക്കും  സവിശേഷത ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അസാധാരണവും പ്രകാശം നിറഞ്ഞതുമാണ് അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ് ‘എന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ് ബൂക്കില്‍ കുറിച്ചു,”ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിങില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ് ‘കണ്ടു .അതിമനോഹരവും വ്യത്യസ്തവുമായ സിനിമ. ഈ സിനിമ സഞ്ചരിക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ് ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാന്‍ എല്ലാ കലാകാരന്‍മാ ര്‍ക്കും സാധിക്കട്ടെ .അനൂപിനും ടീമിനും വിജയാശംസകള്‍…” മോഹന്‍ലാല്‍ പറഞ്ഞു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അനൂപ് മേനോന്‍ എന്ന സംവിധായകനെ ..തിരക്കഥാ കൃത്തിനെ…  ഗാനരചയിതാവിനെ …അഭിനേതാവിനെ ….

spot_img

Hot Topics

Related Articles

Also Read

സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ...

 ‘ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രൻസും ശങ്കറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ: ഡോക്ടർ വിജയന് കൈമാറി പ്രകാശനം ചെയ്തു.

കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്

0
പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും.

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.

രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്

0
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...