കണ്ണൂര്‍ സ്ക്വാഡ് എന്ന മമ്മൂട്ടി നായകനായ ചിത്രത്തിന് പറയാനുണ്ട് അതിജീവിച്ച മഹായാനത്തെ കുറിച്ച്. അതെ, മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1989- ല്‍ ജോഷി സംവിധാനം ചെയ്ത മഹായാനം. എന്നാല്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ മഹായാനത്തിന് കഴിഞ്ഞില്ല. മഹായാനത്തിന്‍റെ നിര്‍മാതാവായ സി ടി രാജന് അന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കടക്കെണിയിലായ അദ്ദേഹം പിന്നീട് പൂര്‍ണമായും സിനിമ നിര്‍മാണമേഖലയെ ഉപേക്ഷിക്കുകയായിരുന്നു. അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും. റോബി വര്‍ഗീസ് രാജിന്‍റെ ഭാര്യ ഡോ അഞ്ജു മേരിയാണ് ഈ അപൂര്‍വത സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്.
Also Read
ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.
തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.
നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.