Thursday, May 1, 2025

‘കണ്ടേ ഞാൻ ആകാശത്ത്..’ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിലെ മ്യൂസിക് ലോഞ്ച്

നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിലെ മ്യൂസിക് ലോഞ്ച് ലുലുമാളിൽ വെച്ച് നടന്നു. ദിലീപും നമിത പ്രമോദും ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം. ‘കണ്ടേ ഞാൻ ആകാശത്ത്’ എന്ന ഗാനമാണ് റിലീസ് ആയത്. സുഹൈൽ കോയയുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബൂം നാദിർഷയും മുഹമ്മദ് അനസും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, കലന്തൂർ, റാഫി, ഷാഫി, ആൽവിൻ ആൻറണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്. ഒരു കോമഡി എന്റർടൈനർ ചിത്രം കൂടിയാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’. ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും  മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് ഷമീർ മുഹമ്മദ്. 

spot_img

Hot Topics

Related Articles

Also Read

വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം ആരംഭിച്ചു

0
നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം.

ഏറ്റവും പുതിയ സിനിമയുമായി വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും

0
മെറിലാൻഡ്  സിനിമാസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം.

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

0
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.