Saturday, March 7, 2026

‘കട്ടബൊമ്മാലി’യായി ‘നായാട്ട്’ തെലുങ്ക് റീമേക്കിലേക്ക്; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ നായാട്ട് തെലുങ്കിലേക്ക് ‘കട്ടബൊമ്മാലി’ എന്ന പേരില്‍ റീമേക്കിന് ഒരുങ്ങുന്നു. ശ്രീകാന്ത്, രാഹുല്‍ വിജയ്, വരലക്ഷ്മി ശരത് കുമാര്‍, ശിവാനി രാജശേഖര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ജോജു ജോര്‍ജിന്‍റെ കഥാപാത്രം ശ്രീകാന്തും കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രം രാഹുല്‍ വിജയും നിമിഷയുടെ കഥാപാത്രത്തെ ശിവാനി രാജശേഖരനും കൈകാര്യം ചെയ്യുന്നു.

മൂന്നു പോലീസുകാര്‍ക്ക് ഔദ്യോഗിക ജീവിതത്തിനിടെ അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ വിഷയം. സമകാലികവും സാമൂഹിക- രാഷ്ട്രീയപരവുമായ വിഷയത്തെ ഈ ചിത്രത്തിലൂടെ കൈകാര്യം ചെയ്യുന്നു. ആറ് വര്‍ഷത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിനുണ്‍ ഷാഹിര്‍ കബീര്‍ ആയിരുന്നു തിരക്കഥ.

spot_img

Hot Topics

Related Articles

Also Read

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍

0
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത്  തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്