Saturday, March 7, 2026

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്

കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിച്ച ചിത്രം ഒറ്റക്കൊമ്പൻ’ ഡിസംബർ 9- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സുരേഷ് ഗോപിയുടെ 250- മത്തെ ഏറ്റവും പുതിയ ചിത്രമാണു ‘ഒറ്റക്കൊമ്പൻ’.  ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. നവാഗതനായ മാത്യുസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. വിജയരാഘവൻ, ഇന്ദ്രജിത്ത് സുകുമാരൻ, കബീർ ദുഹാൻ സിങ്, ചെമ്പൻ വിനോദ്, ബിജു പപ്പൻ, സുചിത്ര നായർ, ജോണി ആൻറണി, ലാലു അലക്സ്, മേഘ്ന രാജ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോളിവുഡ് താരമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രചന ഷിബിൻ ഫ്രാൻസിസ്, എഡിറ്റിങ് ഷഫീഖ് വി ബി, ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോ’ ചിത്രീകരണം പൂർത്തിയായി

0
0 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

0
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി...

പിറന്നാൾ ദിനത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’;  പുതിയ സിനിമയുടെ പോസ്റ്ററുമായി ടൊവിനോ

0
ടൊവിനോ തിമസിനെ നായകനാക്കി തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി.