Thursday, May 1, 2025

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. വാണി വിശ്വനാഥും ദിൽഷയും ചേർന്നുള്ള തകർപ്പൻ രംഗമാണ് പാട്ട് സീനിൽ ഉള്ളത്. നവംബർ എട്ടിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പളനി ഭാരതി എഴുതിയ ഈ പാട്ടിന് സംഗീതം ഒരുക്കിയിരികുന്നത് എം ജയചന്ദ്രൻ ആണ്. പാടിയിരിക്കുന്നത് അഖില രവീന്ദ്രനാണ്. കോട്ടയം, കുട്ടിക്കാനം, ദുബായ് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി.

രമേശ് പിഷാരടി, വിജയ് ബാബു, അബൂ സലീം, അനു നായർ, ദുർഗ്ഗ കൃഷ്ണ, സ്വാസിക, പൊന്നമ്മ ബാബു, കലാഭവൻ ഷാജോൺ, സുധീഷ്, ജൂഡ് ആൻറണി, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, മഞ്ജു പിള്ള, മഞ്ജു സുഭാഷ്, ബിജു സോപാനം, കൈലാഷ്, ജനാർദ്ദനൻ, ഉമാ നായർ, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ബാബു നമ്പൂതിരി, സിമി എബ്രഹാം, അനിത നായർ, ജയകുമാർ, ശിവദ, പി ശ്രീകുമാർ, സ്മിനു സിജോ, ഗീതാഞ്ജലി മിഷ് റ, റിങ്കു, സന്ധ്യ മനോജ്, കനകമ്മ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഛായാഗ്രഹണം വിവേക് മേനോൻ, വരികൾ പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം എം ജയചന്ദ്രൻ, എഡിറ്റിങ് ബിനു മുരളി.

spot_img

Hot Topics

Related Articles

Also Read

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്....

ത്രില്ലർ മൂവി ‘പാർട്ട്നേഴ്സി’ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ്ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

സംവിധാനം മാതാപിതാക്കളും അഭിനേതാക്കൾ മക്കളും; സവിശേഷതകളുമായി ‘ദി മിസ്റ്റേക്കർ ഹൂ’ തിയ്യേറ്ററുകളിലേക്ക്

0
ആദിത്യ ഫിലിംസിന്റെ ബാനറിൽ മായാ ശിവ നിർമ്മിച്ച് ദമ്പതികളായ മായ ശിവയും ഭർത്താവ് ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം  ‘ദി മിസ്റ്റേക്കർ ഹൂ’ മെയ് 31- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും