ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ ടോം ചാക്കോ, രമേശ് പിഷാരടി, വിജയ് ബാബു, വാണി വിശ്വനാഥ്, അബൂ സലീം, അനു നായർ, ദുർഗ്ഗ കൃഷ്ണ, സ്വാസിക, പൊന്നമ്മ ബാബു, കലാഭവൻ ഷാജോൺ, സുധീഷ്, ജൂഡ് ആൻറണി, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, മഞ്ജു പിള്ള, മഞ്ജു സുഭാഷ്, ബിജു സോപാനം, കൈലാഷ്, ജനാർദ്ദനൻ, ഉമാ നായർ, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ബാബു നമ്പൂതിരി, സിമി എബ്രഹാം, അനിത നായർ, ജയകുമാർ, ശിവദ, പി ശ്രീകുമാർ, സ്മിനു സിജോ, ഗീതാഞ്ജലി മിഷ് റ, റിങ്കു, സന്ധ്യ മനോജ്, കനകമ്മ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നു. കുട്ടിക്കാനം, ബോംബൈ, വാഗമൺ, കോട്ടയം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി. ഛായാഗ്രഹണം വിവേക് മേനോൻ, വരികൾ പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം എം ജയചന്ദ്രൻ, എഡിറ്റിങ് ബിനു മുരളി.
Also Read
ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’
പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ
ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു
‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ തിയ്യേറ്ററുകളിലേക്ക്
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം....
ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...







