Saturday, March 7, 2026

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. എഴുപുന്നയിൽ വെച്ച് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് നടന്നു. ഒരു കോമഡി ഫയൻ എന്റർടൈനർ ചിത്രമായിരിക്കും ബാഡ് ബോയ്സ്. ബാബു ആൻറണി, മല്ലിക സുകുമാരൻ, ടിനി ടോം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബിബിൻ ജോർജ്ജ്, ശരത് സഭ, സെന്തിൽ കൃഷ്ണ, രമേശ് പിഷാരടി, രവീന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അഡാർ ലവ് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സാരംഗ് ജയപ്രകാശ് ആണ് ബാഡ് ബോയസിനും തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ആൽബി, സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ് ദിലീപ് ഡെന്നീസ്.  

spot_img

Hot Topics

Related Articles

Also Read

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ഏറ്റവും പുതിയ പാട്ടുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു...

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

വാസുദേവ് സനൽ ചിത്രം ‘അന്ധകാരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ച് എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും തിരക്കഥ എഴുതി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.