ഒന്‍പത് പുതുമുഖങ്ങളുമായി ‘ആട്ടം’ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗത സംവിധായകനായ ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ജോയ് മൂവീസിന്റെ ബാനറില്‍ ഡോ: അജിത്ത് റോയ് നിര്‍മ്മിക്കുന്ന ഈ ചിത്രം ചേംബര്‍ ഡ്രാമ കാറ്റഗറിയില്‍ പെടുന്നതാണ്. നിറയെ സസ്പെന്സുകള് നിറഞ്ഞ ചിത്രമാണ് ആട്ടം. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡെലിഗേറ്റുകള്‍ക്കായി തെരഞ്ഞെടുത്ത ഇരുപതു ചിത്രങ്ങളുടെ പട്ടികയില്‍ ആട്ടവും ഇടംനേടിയിരുന്നു. ഒന്‍പത് പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണിയും എത്തുന്നു.ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളില്‍ എത്തും.
Also Read
‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.
കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്‍കിയത്. ‘തീപ്പൊരി...
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.
ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.
അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.