ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ് എന്നിവരാണു നിർമ്മാണം. അമൃത പാണ്ഡേ ആണ് സഹാനിർമ്മാതാവ്, പോലീസ് ഉദ്യോഗസ്ഥരുടെ കഥപറയുന്ന റോന്ത് ഒരു ത്രില്ലർ ചിത്രമാണ്.
യോഹന്നാൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദിലീഷ് പോത്തനും ദിൻ നാഥ് എന്ന പോലീസ് ഡ്രൈവറായി റോഷൻ മാത്യുവും എത്തുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് റോന്ത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയാണ് പ്രധാന ലൊക്കേഷൻ. ജോസഫ്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നല്കിയ മനേഷ് മാധവൻ ആണ് ഇതും ഒരുക്കുന്നത്. ശുദ്ധി കോപ്പ, നന്ദനുണ്ണി, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, ലക്ഷ്മി മേനോൻ, ബേബി നന്ദൂട്ടി, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതം അനിൽ ജോൺസൺ, ഗാനരചന അൻവർ അലി, എഡിറ്റിങ് പ്രവീൺ മംഗലത്ത്