ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഏറ്റവും പുതിയ ടീസർ പുറത്ത്. ചിത്രത്തിൽ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥിരാജ് ആണ് എത്തുന്നത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ടു പരസ്പരം ഗുരുവും ശിഷ്യനും നടത്തുന്ന കഥ പറയുന്ന ചിത്രമാണിത്. പ്രണയവും രതിയും പകയും സംഘർഷ ങ്ങളും ചിത്രത്തിലൂടെ കടന്ന് പോകുന്നു. ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുരുവായി ഷമ്മി തിലകനും എത്തുന്നു. പ്രിയംവദ കൃഷ്ണനാണ് നായികയായി എത്തുന്നത്.
കഥാകൃത്തും നോവലിസ്റ്റുമായ ജി. ആർ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലാണ് എന്ന നോവലാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി അർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ആണ് മോഹൻ, പ്രമോദ് വെളിയനാട്, ജെ. അരുണാചലം, ടി എസ് കെ രാജശ്രീ നായർ, അടാട്ട് ഗോപാലൻ, വിനോദ് തോമസ്, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം അരവിന്ദ് കശ്യപനും രണദിവെയും. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്, ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തും.







