Saturday, March 7, 2026

ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്ററുമായി ‘ദൃശ്യം 3 ’

ദൃശ്യം പരമ്പരയുടെ ദൃശ്യം 3- ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായിക മീനയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. ‘ഞങ്ങളുടെ റാണിക്ക് പിറന്നാളാശംസകൾ’ എന്നാണ് പോസ്റ്ററിൾ കുറിച്ചിരിക്കുന്നത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായി ഇരിക്കില്ല’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.  

മോഹൻലാലിനെ നായകനാക്കിയ ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ നേടിയ ചിത്രങ്ങളാണ്. ദൃശ്യം  3 യും അത്തരം കിടിലൻ സിനിമയായിരിക്കുമെന്ന് ഉറപ്പ് തരികയാണ് ജിത്തു ജോസഫും മറ്റ് അണിയറ പ്രവർത്തകരും. നിലവിൽ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതി തീർത്തിരിക്കുകയാണ്. മറ്റ് രണ്ട് സിനിമകളുടെ ഷൂട്ടിങിന് ഇടയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി തീർത്താതെന്ന് ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ആശീർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ട്രെയിലർ റിലീസ്

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ ചിത്രം ഐഡെൻറിറ്റിയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം...

‘സ്വർണ്ണ മീനിന്‍റെ ചേലൊത്ത’ പാട്ടുകൾ

0
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി,...