Thursday, May 1, 2025

‘എന്റെ സുബ്ബലക്ഷ്മി അമ്മ  യാത്രയായി’; വേദനയോടെ ഛായാഗ്രാഹകൻ പ്രേംജി

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ അനുശോചിച്ചു കലാലോകം. ഛായാഗ്രാഹകനായ പ്രേംജിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി. ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷർട്ട് സർപ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാൻ മറക്കില്ല അമ്മേ. പിന്നീടുള്ള പല തിരക്കുകൾക്കിടയിൽ അമ്മ എന്നെ വിളിച്ച് എന്റെ അന്വേഷണം ചോദികുമ്പോൾ എന്റെ  വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു. എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്. സിനിമാ സെറ്റിലെ ആർട്ടിസ്റ്റുകൾ കാണുമ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ പറഞ്ഞു പോകുന്നതുപോലെ അല്ലായിരുന്നു അമ്മ എനിക്ക്. ഒരിക്കൽ കഥ പറയുവാൻ ഞാൻ അമ്മയുടെ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ അടുത്തിരുത്തി. നമ്മൾ ആദ്യം പരിചയപപ്പെട്ടപ്പോൾ അമ്മ പറഞ്ഞു നിന്റെ ലൊക്കേഷനിൽ ഞാൻ ഉണ്ടാകും, മോനെ നീ തീയതി അറിയിച്ചാൽ മാത്രം മതിയെന്ന്. എന്തോ ഒരു അമ്മയും മകനും പോലെ ഞങ്ങൾ ഒരുപാട് അടുത്തു. ഒരുപാട് സിനിമാക്കാര്യങ്ങൾ എല്ലാം സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു, വലിയ സ്നേഹമായിരുന്നു, അമ്മക്ക്. അമ്മയുടെ ഈ വിയോഗം എന്നെ ഒരുപാട് വിഷമത്തിലാക്കി, എനിക്ക് കാണണമെന്നുണ്ട്. പക്ഷേ ഞാൻ കാണാൻ വരില്ല അമ്മേ, ജീവനില്ലാത്ത അമ്മയുടെ ശരീരം ഞാൻ കണ്ടാൽ. എന്റെ മനസ്സിൽ അമ്മ മരിച്ചു, അല്ലാത്തപക്ഷം അമ്മ ഈ ഭൂമിയിൽ എവിടെയോ ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചോളാ ഒരിക്കൽ ഈ ഭൂമിയോട് യാത്ര പറഞ്ഞ് ഞാനും വരുമ്പോൾ ഞാൻ എന്റെ അമ്മയുടെ അടുത്തു വരും വീണ്ടും ഒരു കഥ പറയുവാൻ……

കുട്ടിക്കാലം തൊട്ട് കലാമേഖലയിൽ പ്രാവീണ്യം തെളിയിച്ചിരുന്നു സുബ്ബലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുബ്ബലക്ഷ്മിയെത്തേടി പിന്നീട് നിരവധി മുത്തശ്ശി കഥാപാത്രങ്ങൾ എത്തിക്കൊണ്ടിരുന്നു. പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണ രാമുദു, രാമൻ തേടിയ സീതൈ, ഹൊഗനസു, ഹൌസ് ഓണർ, മധുരമിതം, ഏക് ദീവാന ഥാ, ദിൽബേചാര, യാ മായ ചേ സാ വേ, ഇൻ ദി നെയിം ഓഫ് ഗോഡ്, തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.കൂ ദത്തെ മലയാളത്തിൽ ദൂരദർശനിലെ ഗന്ധർവ്വയാമം, വളയം തുടങ്ങി നിരവധി  സീരിയലുകളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് സുബ്ബലക്ഷ്മി. രുദ്രസിംഹാസനം, ജിമ്മി എഈ വീടിന്റെ ഐശ്വര്യം, മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി തുടങ്ങിയ ചിത്രങ്ങളിൽ ഗാനമാലപിക്കുകയും ജാക്ക് ദാനിയേൽ, റോക്ക് ആൻഡ് റോൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ അടക്കം മൂന്നു മക്കൾ. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.

spot_img

Hot Topics

Related Articles

Also Read

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു

0
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.