Friday, May 2, 2025

എം ടിയുടെ ഓർമകളിൽ മോഹൻലാൽ

മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. . എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ പ്രാർഥനകളോടെ….

മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

spot_img

Hot Topics

Related Articles

Also Read

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’

0
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ്  ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ  ചിത്രം.

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും

0
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്