ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ പോസ്റ്റർ പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥ ജോജു ജോർജ്ജും സഫർ സന്നാലും രമേഷ് ഗിരിജയും ചേർന്ന് നിർവഹിക്കുന്നു. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, രമേഷ് ഗിരിജ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഞ്ചു ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഛായാഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിങ് ഷാൻ മുഹമ്മദ്, സംഗീതം മിഥുൻ മുകുന്ദൻ.







