ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ എത്തുന്നു. കോവിഡ് കാലത്തെ വാക്സിൻ പശ്ചാത്തലമായി നടക്കുന്ന കഥയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ അനൂപ് മേനോൻ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ലാൽആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെക്ക് മേറ്റിന്റെ ട്രയിലർ നിമിഷങ്ങൾക്കകം തന്നെ വൈറലായിക്കഴിഞ്ഞു. രേഖ ഹരീന്ദ്രൻ, അഞ്ജലി മേനോൻ, വിശ്വം നായർ, രാജലക്ഷ്മി, തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഗാനരചന: ബി കെ ഹരിനാരായണൻ.
Also Read
ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം. ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...
പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി
ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’
വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്
മിന്നാമിനുങ്ങുപോലെ മിന്നും താരമായ് മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി
“എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” 2015- ല്‍ പുറത്തിറങ്ങിയ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഈ പാടുമ്പോള്‍ ശ്രേയ ജയദീപിന് പ്രായം വെറും പത്ത്.
ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.







