Thursday, May 1, 2025

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിത്തിനിയുടെ ചിത്രീകരണo പാലക്കാട് ആരംഭിച്ചു. കള്ളനും ഭാഗവതിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മോക്ഷയാണ് ചിത്തിനിയിൽ നായിക വേഷത്തിൽ എത്തുന്നത്. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഹൊറർ ഫാമിലി ത്രില്ലർ ചിത്രമായ ചിത്തിനി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും എത്തും.

കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി. ശ്രീകാന്ത് മുരളി, രാജേഷ് ശർമ, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, ഉണ്ണിരാജ, അനൂപ് ശിവസേനൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സുജിത് ശങ്കർ, പൌളി വൽസൻ, ജിതിൻ ബാബു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വരികൾ സന്തോഷ് വർമ്മ, സംഗീതം രഞ്ജിൻ രാജ്, എഡിറ്റിങ് രഞ്ജിത് അമ്പാടി. വാളയാർ, ചിങ്ങഞ്ചിറ, ധോണി ഫോറസ്റ്റ്, കവ, പുതുശ്ശെരി, കൊടുമ്പ്, തുടങ്ങിയ സ്ഥലങ്ങളില് ചിത്രീകരണം പൂർത്തിയാകും.  

spot_img

Hot Topics

Related Articles

Also Read

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...

ജന്മദിനത്തില്‍ ചാവേര്‍; പോസ്റ്റര്‍ റിലീസ് ചെയ്ത് അര്‍ജുന്‍ അശോകന്‍

0
കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അര്‍ജുന്‍ അശോകന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു.

ചിരിയുടെ പൂരം തീർക്കാൻ  ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’

0
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ,...