Thursday, May 1, 2025

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഈ ചിത്രത്തിലേത് എന്നു അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. തികച്ചും സാധാരണക്കാരുടെ ജീവിതകഥ പറയുന്ന സിനിമയാണ് കനകരാജ്യം. ഒരു കുടുംബ ചിത്രമായ കനകരാജ്യം ആലപ്പുഴയിൽ വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ജൂലൈ അഞ്ചിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സാഗർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  വീകം, സത്യം മാത്രമേ ബോധിപ്പിക്കുള്ളൂ’ എന്നീവയാണ് സാഗർ സംവിധാനം മറ്റ് സിനിമകൾ. ഒരു കുടുംബ ചിത്രമാണ് കനകരാജ്യം.. ശ്രീജിത്ത് രവി, ലിയോണ ലിഷോയ്, രമ്യ സുരേഷ്, ഹരീഷ് പെങ്ങൻ, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി, കോട്ടയം രമേശ്, ഇനാര ബിൻത്, അച്യുതാനന്ദൻ, രാജേഷ് ശർമ്മ, ദിനേശ് പ്രഭാകർ, ജയിംസ് ഏല്യാ, ഉണ്ണി രാജ്, സൈന കൃഷ്ണ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അഭിലാഷ് ശങ്കർ, എഡിറ്റിങ് അജീഷ് ആനന്ദ്.

spot_img

Hot Topics

Related Articles

Also Read

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജയന്റെ രണ്ടാം മോഷണം...