Thursday, May 1, 2025

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലനും അമീർ അബ്ദുൾ അസീസ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപു കരുണാകരൻ പുറത്ത് വിട്ടു. നവംബർ 22- ന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു.

ഒരു ഹ്യൂമർ ത്രില്ലർ ജോണർ ആണ് ‘ഞാൻ കണ്ടതാ സാറേ ‘. സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, ബാലാജി ശർമ്മ, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരൻ, അഞ്ജന അപ്പുക്കുട്ടൻ, സംവിധായകൻ സുരേഷ് കൃഷ്ണ, ബിജു പപ്പൻ, പാർവതി അരുൺ, ദീപു കരുണാകരൻ, ബിനോജ് കുളത്തൂർ, അർജുൻ നന്ദകുമാർ, അലൻസിയർ, തുടങ്ങിയവർ ആണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. സംഗീതം മനു രമേശ്, എഡിറ്റിങ് എം എസ് അയ്യപ്പൻ നായർ, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ.  

spot_img

Hot Topics

Related Articles

Also Read

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

0
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

0
നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ...