കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന ചിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹക്കിം ഷാജഹാൻ, ഹന്നാ റെജി കോശി, ദീപക് പറമ്പോൽ, സമ്പത്ത് രാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഇ ഫോർ എക്സ്പീരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ്, എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ്, എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ. മെഹ്ത, സി വി സാരഥി, ജതിൻ എം . സേഥി, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, കഥ അപർണ്ണ ആർ, തിരക്കഥ- സംഭാഷണം- ശ്രീനിവാസ് അബ്രോൾ, ജിത്തു ജോസഫ്, എഡിറ്റിങ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം.







