Thursday, May 1, 2025

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദർശന രാജേന്ദ്രൻ ആണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ്, ഷറഫ് എന്നിവർ ചേർന്നാണ്. ഒ പി എം സിനിമാസിന്റ ബാനറിൽ ആഷിഖ് അബൂ, വിൻസന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്. വിനീത് കുമാർ, ബേബി ജീൻ, സെന്ന ഹെഗ്ഡേ, സുരേഷ് കൃഷ്ണ, നിയാസ് മുസലിയാർ, പൊന്നമ്മ ബാബു, ഹനുമാൻ ക്ലൈന്റ്, കിരൺ പീതാംബരൻ , റംസാൻ മുഹമ്മദ്, നവനി, ബിപിൻ പെരുമ്പള്ളി, വൈശാഖ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, നതേഷ് ഹെഗ്ഡേ, റാഫി, ഉണ്ണി മുട്ടം, ചിലമ്പൻ, എൻ പി നിസ, സജീവൻ, ഇന്ത്യൻ, ഭാനുമതി, ആലീസ്, പ്രശാന്ത് മുരളി, മിലാൻ, തുടങ്ങിയവരും  പ്രധാനകഥാപത്രങ്ങളായി എത്തുന്നു. എഡിറ്റിങ് വി സാജൻ, സംഗീതം റെക്സ് വിജയൻ.

spot_img

Hot Topics

Related Articles

Also Read

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ

0
  2023- ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര സമർപ്പണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി...

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

‘മാർക്കോ’ ഒടിടിയിലേക്ക്

0
പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ...

ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’

0
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.