Thursday, May 1, 2025

ആവേശത്തിമിര്‍പ്പില്‍ ‘ചാവേര്‍’ ട്രൈലര്‍ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകര്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാവേറിന്‍റെ പുത്തന്‍ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം ട്രൈലര്‍ കണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി രക്തവും മാംസവും ത്യജിക്കുവാന്‍ തയ്യാറുള്ള ഒരുകൂട്ടം ആളുകളുടെ കഥയാണ്. ത്രില്ലിംഗ് രംഗങ്ങളോടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രൈലര്‍ സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ചാവേറിന്‍റെ  ട്രെയിലര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയവയാണ് ടിനു പാപ്പച്ചന്‍റെ മറ്റ് സിനിമകള്‍. കണ്ണൂര്‍ പശ്ചാത്തലാമാക്കിയുള്ള ചിത്രത്തിന്‍റെ തിരക്കഥ ജോയ് മാത്യുവിന്‍റേതാണ്. കാവ്യ ഫിലിം കമ്പനിയുടെയും അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

spot_img

Hot Topics

Related Articles

Also Read

ബിഗ് ബജറ്റ് ചിത്രം സുമതി വളവ്; ചിത്രീകരണം ആരംഭിച്ചു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും...

പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ

0
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...

തിരക്കഥ രഘുനാഥ് പാലേരി, ഷാനവാസ് കെ . ബാവക്കുട്ടിയുടെ സംവിധാനം റൊമാന്റിക് കോമഡി ത്രില്ലറുമായി ‘ഒരു കട്ടിൽ ഒരു...

0
‘ഒരു കട്ടിൽ ഒരു മുറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു

0
കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി.