Thursday, May 1, 2025

ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി

ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി. ഇടപ്പള്ളിയിലെ അഞ്ചുമന ദേവീക്ഷേത്രത്തില്‍ വെച്ച് ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ നടന്നു. സോഫിയ പോള്‍, സുപ്രിയമേനോന്‍, ആന്‍റണി വര്‍ഗീസ് തുടങ്ങിയയവര്‍ ദീപം തെളിയിച്ചു. പോള്‍ ജയിംസ് സ്വിച്ചോണ്‍ കര്‍മ്മവും ഡെസിന്‍ പോള്‍ ഫസ്റ്റ് ക്ലാപ്പും നല്കി. ആര്‍ ഡി എക്സിന്‍റെ സംവിധായകന്‍ നഹാസ് ഹിദായത്ത്, അലക്സ് ജെ പുളിക്കല്‍, അനശ്വര രാജന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവാഗതനായ അജിത്ത് മാമ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്നു. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കടല്‍ പശ്ചാത്തലത്തിലുള്ള  ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍, സലീല്‍- രഞ്ജിത്, ഫാന്‍റം പ്രവീണ്‍, പ്രാശോഭ് വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് തിരക്കഥ സതീഷ് തോന്നക്കല്‍, റോയലിന്‍ റോബര്‍ട്ട്, അജിത്ത് മാമ്പിള്ളി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. സംഗീതവും പശ്ചാത്തലവും സാം സി എസ്, ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസിസ്. 

spot_img

Hot Topics

Related Articles

Also Read

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി

‘കേക്ക് സ്റ്റോറി’ ട്രയിലർ പുറത്ത്

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ...

മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’

0
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘’എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ മാർച്ച് 23- ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

0
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.