Thursday, May 1, 2025

ആടുജീവിതം മ്യൂസിക്കൽ ലോഞ്ചിൽ പങ്കെടുത്ത് സിനിമാതാരങ്ങളും

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്. പൃഥ്വിരാജും അമലപോളും ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. മാർച്ച് 28 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. മ്യൂസിക്കൽ ലോഞ്ചിൽ ടൊവിനോ തോമസ്, മോഹൻലാൽ, രജിഷ വിജയൻ, റോഷൻ മാത്യു, സത്യൻ അന്തിക്കാട്, ജയരാജ്,രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ആടുജീവിതം നോവലിന്റെ കർത്താവ് ബെന്യാമിൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ആടുജീവിതം നോവലിലെ യഥാർഥ കഥാപാത്രമായ ആലപ്പുഴയിലെ നജീബ്, സൌണ്ട് എഞ്ചിനീയർ റസൂൽ പൂക്കുട്ടി, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, പൃഥ്വിരാജ്, ബ്ലെസ്സി, തുടങ്ങിയവർ സംസാരിച്ചു.

ജോർദാനിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഹഭാഗവും നടന്നത്. കഴിഞ്ഞ വര്ഷം ജൂലൈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. പൃഥ്വിരാജിന്റെ നായികയായി എത്തിയത് അമല പോൾ ആണ്. ഹോളിവുഡ് നടനായ ജിമ്മി ജിൻ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി, കെ ആർ ഗോകുൽ തുടങ്ങി മലയാളത്തിലെഉയും തമിഴിയിലെയും ഹിന്ദിയിലെയും തെലുങ്കിലെയും അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സംഗീതം എ ആർ റഹ്മാൻ, ശബ്ദമിശ്രണം റസൂൽപൂക്കുട്ടി, ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്.

spot_img

Hot Topics

Related Articles

Also Read

റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി

0
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

0
ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു.