സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍ അപ്പാനി ശരത്താണ് നായകനായി എത്തുന്നത്. ഹരീഷ് പേരടി, ചാര്‍മിള, റിയാസ് ഖാന്‍, മുഹമ്മദ് ഷാരിക്,ശഫീക് റഹ്മാന്‍, സനല്‍ അമാണ്‍, ജോയി ജോണ്‍ ആന്‍റണി, ആരോള്‍ ഡി ശങ്കര്‍,രാജേഷ് ശര്‍മ,ബിജു കരിയില്‍, പ്രേംകുമാര്‍ വെഞ്ഞാറമ്മൂട്, സുമി സെന്‍, ഫെസ്സി പ്രജീഷ്, ഡയാന ഹമീദ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ക്യാമ്പസ് പ്രണയം രാഷ്ട്രീയം എന്നീ പശ്ചാതലങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ വെച്ച് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. കഥ മിഥുന്‍ സുബ്രനും തിരക്കഥ ബോണി അസ്സനാറും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അലക്സ് ടോണ്‍സ്, വരികള്‍ അജു സാജനും സംഗീതം പ്രദീപ് ബാബുവും സായി ബാലനും ബിമല്‍ പങ്കജുമാണ്.
Also Read
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ‘ജെറി’യുടെ പുത്തൻ ടീസർ പുറത്തിറങ്ങി
അനീഷ് ഉദയൻ സംവിധാനം ചെയ്ത് കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ജെറിയുടെ ടീസർ പുറത്തിറങ്ങി.
47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം
ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.
‘തുടരും’ അഭിനയവിസ്മയത്തിന്റെ ‘ലാൽ മാന്ത്രികത’
തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ ‘ലാലേട്ടൻ..’ എന്ന് കേരളക്കര വീണ്ടും ഒന്നടങ്കം ആർപ്പുവിളിച്ചു, ‘തുടരും’ എന്ന സിനിമയിലൂടെ അവർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടെത്തിയിരിക്കുന്നു! ‘അദ്ദേഹത്തിന് നല്ല കഥകളും തിരക്കഥകളും നൽകൂ, ജീവൻ തുടിക്കുന്ന കഥാപാത്രമായി...
സെൻസറിങ് പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.







