നർമ്മത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ബോളിവുഡ് നടനും ഗായകനുമായ മേഹമൂദ് ജൂണിയർ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് ചികിത്സ നടത്തി വരികയായിരുന്നു. അദ്ദേഹത്തിന്റെ ഉറ്റവ സുഹൃത്തായ സലാം കാസിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഒരു മാസം മൂന്നെയാണ് അർബുദം കണ്ടെത്തിയതെന്നും എന്നാൽ പൂർണമായും അർബുദം ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്നും നാല്പത് ദിവസങ്ങൾ കൂടി മാത്രമേ മേഹമൂദ് ജീവിച്ചിരിക്കേയുള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും സലാം കാസി പറഞ്ഞു. 250- തിലേറെ ചിത്രങ്ങളിൽ ഏഴോളം വിവിധ ഭാഷകളിലായി അഭിനയിച്ചു. ആറു മറാഠി ചിത്രങ്ങൾ നിർമ്മിച്ചു. 1976- ൽ പുറത്തിറങ്ങിയ നൌനിഹാലിൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ദാദാഗിരി, ജൂദായി, ഹാഥി മേരേ സാഥി, മെരാ നാം ജോക്കർ, കാരവൻ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയമായിരുന്നു.
Also Read
ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കടകന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ.
‘നാരായണീന്റെ മൂന്നാണ്മക്കൾ’; ഫെബ്രുവരി 7- ന് റിലീസ്
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്...
പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നുണക്കുഴി’
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു