അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ബോബിയുടെയും സഞ്ജയ് യുടെയും തിരക്കഥയാണ് ബേബി ഗേൾ. സംഗീത് പ്രതാപ്, ലിജി മോൾ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, അഭിമന്യു തിലകൻ, തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു.
Also Read
കോഴിക്കോടൻ സിനിമാപ്രേമികൾക്കായി വീണ്ടും അരങ്ങുണർത്താൻ അപ്സര തിയേറ്റർ
കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്.
സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
പത്മരാജന്‍റെ കഥയിലെ പ്രാവ്; ട്രെയിലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം പ്രാവിന്‍റെ ട്രൈലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു. സെപ്തംബര്‍ 15 നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.
250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.







