Thursday, May 1, 2025

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വരാജ് വെഞ്ഞാറാമമൂടിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറ ക്കിയത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നു. ഒരു ബംഗാളി കഥാപാത്രമായാണ് അരിസ്റ്റോ സുരേഷ് സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ സംവിധായകനും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അദ്ദേഹം പ്രമുഖ യൂട്യൂബറും കൂടിയാണ്. കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമ്മൂട്, ഷാജി മാവേലിക്കര, വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, വിനോദ്, ഹരിശ്രീ മാർട്ടിൻ, ഭാസി, സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോബി വയലുങ്കലിന്റെതാണ് സംവിധാനവും കഥയും  തിരക്കഥയും സംഭാഷണവും, കൂടെ ധരനും. ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിങ് ബിനോയ് ടി വർഗീസ്, ഗാനരചന ജോബി വയലുങ്കൽ, സംഗീതം ജസീർ, അസീം സലീം.

spot_img

Hot Topics

Related Articles

Also Read

‘ഗുരുവായൂരമ്പലനടയിൽ’ കല്യാണമിനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ കാണാം

0
ഗുരുവായൂരമ്പലനടയിൽ ചിത്രം ഇനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 17- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

0
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.

രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്

0
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...