Saturday, March 7, 2026

അഭിനയകലയിലെ താരശോഭ; നടി വിജയലക്ഷ്മി അന്തരിച്ചു

നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്. കോഴിക്കോട് ആയിരുന്നു ജനനം. ബാല്യത്തിൽ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച വിജയലക്ഷ്മി സ്കൂൾ പഠനകാലത്ത് തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സിൽ കോഴിക്കോട് ടൌൺ ഹാളിൽ അവതരിപ്പിച്ച ‘തോട്ടക്കാരൻ’ എന്ന നാടകത്തിലെ വൃദ്ധ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു നാടകത്തിൽ അരങ്ങേറ്റം. പിന്നീട് ശ്രദ്ധേയവും പ്രശസ്തവുമായ നിരവധി നാടകങ്ങളിൽ കഥാപാത്രങ്ങളായി വേഷമിട്ടു. 1957- ലാണ് നാടക- സിനിമ അഭിനേതാവായിരുന്ന നിലമ്പൂർ ബാലനെ വിവാഹം കഴിക്കുന്നത്. പിന്നീട് നിരവധി നാടകങ്ങളിൽ  ഇവർ ഒന്നിച്ചു അഭിനയിച്ചു. ഇരുവരും കളിത്തറ എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. നിർമാല്യം, ബന്ധനം, കഥയ്ക്ക് പിന്നിൽ, പോക്കുവെയിൽ, ഒരേതൂവൽ പക്ഷികൾ, വഴിയമ്പലം, അന്യരുടെ ഭൂമി, സൂര്യകാന്തി, തീർഥാടനം, അമ്മക്കിളിക്കൂട്, കയ്യൊപ്പ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് നിലമ്പൂർ ബാലൻ. മക്കൾ: വിജയകുമാർ, ആശ, സന്തോഷ്, സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ വാതക ശ്മശാനത്തിൽ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

‘നേരു’മായി മോഹൻലാലും ജിത്തു ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം നേരിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന നേര് ഡിസംബർ 21 – ന് ക്രിസ്തുമസ് അവധിക്കാലത്ത് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ചിത്രീകരണം ആരംഭിച്ചു

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ ചിത്രീകരണം തൃശ്ശൂരും എറണാകുളത്തും ആരംഭിച്ചു.

ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്

0
എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ്...

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

0
​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...