Saturday, March 7, 2026

അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

തനിക്ക് വളരെയേറെ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയെന്ന് സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ മുകേഷ്. “ജീവിതത്തിൽ മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാലും തിരിച്ചുവരുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇത് ക്രൂരമായ മരണമായിപ്പോയി എന്നുതന്നെ വേണമെങ്കിൽ പറയാം. കാരണം അത്രമാത്രം ആത്മബന്ധമുള്ള ഒരാളായിരുന്നു സംവിധായകൻ സിദ്ദിഖ്. 1982-ലും മറ്റും ഞാനും എന്‍റെ പ്രായക്കാരായ കുറച്ചുപേരും സിനിമയിൽ നായകന്മാരായ ശേഷവും മറ്റു വേഷങ്ങൾ ചെയ്തിരുന്നു. സൂപ്പർതാരങ്ങളുടെ അയൽവാസിയോ സുഹൃത്തോ ഒക്കെയായി സിനിമാജീവിതം അവസാനിക്കും എന്ന് കരുതിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

‘ഭഭബ’ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ   പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

0
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള...

വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്; ആവേശത്തോടെ സിനിമാ പ്രേമികൾ

0
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ഇനി സിനിമയിലേക്ക്. അച്ഛന്റെയും സഹോദരന്റെയും പാതയിലൂടെ സിനിമയിലേക്ക് ആദ്യ ചുവടു വയ്ക്കുവാനൊരുങ്ങുകയാണ് വിസ്മയ. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ...

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.