Sunday, September 6, 2026

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

സംവിധായകന്‍ സിദ്ദിഖിന്‍റെ വേര്‍പാടില്‍ അനുശോചിച്ച് മമ്മൂട്ടി. ‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ… സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച മൂന്നു മണിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് സിദ്ദിഖിന്‍റെ ഭൗതികശരീരം കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്; ആവേശത്തോടെ സിനിമാ പ്രേമികൾ

0
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ഇനി സിനിമയിലേക്ക്. അച്ഛന്റെയും സഹോദരന്റെയും പാതയിലൂടെ സിനിമയിലേക്ക് ആദ്യ ചുവടു വയ്ക്കുവാനൊരുങ്ങുകയാണ് വിസ്മയ. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ...

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു

0
സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...