Sunday, September 6, 2026

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന  പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍. നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത കൊള്ള സമകാലികമായ സാമൂഹിക വിഷയങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ത്രില്ലര്‍ ചിത്രം  കയ്യടികള്‍ നേടി.

അനാഥാലയത്തില്‍ ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളായ ആനിയും ശില്‍പയും ജീവിക്കുവാന്‍ വേണ്ടി പല വഴികള്‍ നോക്കുകയും പിന്നീട് ഒരു ഗ്രാമത്തില്‍ അവര്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുകയും ചെയ്യുന്നു. ബ്യൂട്ടിപാര്‍ലറിന് മുകളിലെ ബാങ്ക് കൊള്ളയടിക്കപ്പെടുന്നതോടെ പാര്‍ലര്‍ തുറക്കാനാവാതെ അനിശ്ചിതത്വത്തിലാവുന്നതോടുകൂടി ഇരുവരുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. സിനിമ യുടെ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത് ബാങ്ക് കൊള്ളയുടെ സൂത്രധാരനിലാണ്. അവിടെ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നതും.

 ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കവര്‍ച്ചകള്‍ പ്രമേയമായി വരുന്ന ചിത്രങ്ങള്‍ വിരളമാണ്. കേവലം കവര്‍ച്ചയോ അതിന്‍റെ പിന്നാലെയുള്ള അന്വേഷണമോ മാത്രമല്ല ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. അതോടുകൂടി പ്രതിസന്ധിയിലാകുന്ന ജീവിതങ്ങളെക്കൂടി ഇതിലൂടെ കാണിച്ചു തരുന്നു. ബോബിയുടെയും സഞ്ജയുടെയും തിരക്കഥയെ മുന്‍ നിര്‍ത്തി ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നു തിരക്കഥ എഴുതിയ ചിത്രമാണ് കൊള്ള. നാട്ടിന്‍പുറത്തെ പ്രകൃതി സൌന്ദര്യത്തെയും ഗ്രാമീണ മനുഷ്യരുടെ ജീവിതങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും വളരെ ഹൃദ്യമായി ഛായാഗ്രാഹകന്‍ രാജവേല്‍ മോഹന്‍ പകര്‍ത്തി നല്കി. കാഴ്ചയുടെ മികച്ച അനുഭവമാണത്.

മികവുറ്റ എഡിറ്റിങ്ങും പശ്ചാത്തലത്തിന് അനുസൃതമായ ഷാന്‍ റഹ്മാന്‍റെ സംഗീതവും ജീവിതങ്ങളുടെയും കവര്‍ച്ചയുടെയും കാണാപ്പുറങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. രജിഷ വിജയന്‍റെ ആനി എന്ന കഥാപാത്രവും പ്രിയ വാര്യരുടെ ശില്പ എന്ന കഥാപാത്രവും അഭിനയ ചടുലത കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി. വിനയ് ഫോര്‍ട്ടിന്‍റെ സി ഐ ഫറൂക്ക് എന്ന കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം എടുത്തു പറയേണ്ടതാണ്. അലന്‍സിയറും ജിയോ ബേബിയും പ്രശാന്ത് അലക്സാണ്ടറും പ്രേം പ്രകാശും ഷെബിന്‍ ബെന്‍സനും അകാലത്തില്‍ മരണമടഞ്ഞ കൊല്ലം സുധിയും അഭിനയിച്ച കഥാപാത്രങ്ങള്‍ അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. കൂടാതെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

അപൂര്‍വമായി ചര്‍ച്ചചെയ്യപ്പെടുന്ന പ്രമേയം, രണ്ട് സ്ത്രീകളുടെ അതിജീവനം, മികച്ച സാങ്കേതിക വിദ്യയുടെ കയ്യടക്കം, സാമൂഹിക പ്രസക്തി തുടങ്ങി പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ചിത്രമാണ് കൊള്ള. പുതിയകാലത്തെ പുതിയ സംഭവവികാസങ്ങള്‍ ‘കൊള്ള’ ചര്‍ച്ച ചെയ്യുന്നു. രവി മാത്യു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രജീഷ് കുന്നുംവീട്ടിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

spot_img

Hot Topics

Related Articles

Also Read

സിദ്ധാർഥ് ഭരതൻ- ഉണ്ണി ലാലു ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’  ബുക്കിങ് ആരംഭിച്ചു; റിലീസ് ജനുവരി 31-...

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജനുവരി 31 (വെള്ളിയാഴ്ച) തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു....

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

0
മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ...

‘മാർക്കോ’ ഒടിടിയിലേക്ക്

0
പ്രേക്ഷകരെ തിയ്യേറ്ററുകളിൽ ഹരം കൊള്ളിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇനി ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുക. തിയ്യേറ്ററിൽ...

ഏറ്റവും പുതിയ ട്രയിലറുമായി ‘റോന്ത്’

0
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ...

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.