ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.
കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ് ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്ററിയായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു.
'കണ്ണൂർ സ്ക്വാഡി'ന്റെ വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോറി’ന്റെ പുത്തൻ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.