Tuesday, May 13, 2025

Tag: news

spot_img

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.

സിനിമാതാരം കലാഭവൻ ഹനീഫ് അന്തരിച്ചു

‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് ഈ പറക്കും തളിക, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ വേഷമിട്ടു. ഉറവാശിയും ഇന്ദ്രൻസു൦ പ്രധാനകഥാപാത്രങ്ങളായി എത്തിയ ജലധാര പമ്പ് സെറ്റാണ് ഒടുവിൽ അഭിനയിച്ച ചിത്രം.  

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ

രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ.