എസ് എസ് ജിഷ്ണു ദേവിന്‍റെ സംവിധാനത്തില്‍ ക്യാപ്റ്റാരിയസ് എന്‍റര്‍ടൈമെന്‍റിസി ന്‍റെ ബാനറില്‍ ഒരുങ്ങുന്ന മലയാളികളുടെ ഇംഗ്ലിഷ് ഹൊറര്‍ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ‘പാരനോര്‍മല്‍ പ്രോജക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.
21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്.
'ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ മലയാളത്തിന്‍റെ കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും....’
‘ഇന്ത്യന്‍ സിനിമയ്ക്കു മലയാളം നല്കിയ ഏറ്റവും വലിയ വരങ്ങളില്‍ ഒന്നായിരുന്നു ജോര്‍ജ്ജ് സര്‍. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍. തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകന്‍... വിലമതിക്കാനാകാത്ത ഒരുപിടി അഭ്രാനുഭവങ്ങള്‍ നല്കി അദ്ദേഹവും...’