2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക് 1.30 ന് ആലപ്പുഴ പ്രസ് ക്ലബ് ഹാളിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന...
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക, സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം ശ്രദ്ധേയനായത്. 2022- ൽ തല്ലുമാല എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. സൂര്യയെ നായകനാക്കി ശിവ...
55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു. 25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉത്ഘാടന ചിത്രം.
384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാഗത്തിലെ 25...
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം ആയിരുന്നു. വനമാല എന്ന ചിത്രത്തിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്നത്. അബ്ദുൽഖാദർ എന്ന പേരിൽ പ്രേംനസീർ ആദ്യമായി...
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ ശ്രദ്ധേയയായി. കൂടാതെ ആദ്യകാലങ്ങളിൽ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാട്...
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുറത്തുള്ള ലോഡ്ജിൽ ആശ്രയമില്ലാതെ താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ സീരിയൽ സംവിധായകൻ പ്രസാദ്...
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ് ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ഹോം’ ആണ് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച മലയാള ചിത്രം. എട്ടാം സ്ഥാനത്താണ് ഹോം ഉള്ളത്. ഒന്പതാം സ്ഥാനത്ത്...
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം...