ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...