Saturday, March 7, 2026

Movies

അരുൺ വൈഗ ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ തിയ്യേറ്ററുകളിലേക്ക്

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം  ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട വിജയൻ എന്നിവയാണ് അരുൺ വൈഗയുടെ മറ്റ് സിനിമകൾ. ഇന്ദ്രൻസ്, അൽഫോൺസ് പുത്രൻ, മീര വസുദേവ്,...

‘തുടരും’ ഇനി ഒടിടിയിൽ

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രം ഒരുമാസത്തിന് ശേഷം ‘തുടരും’ ഇനി ഒടിടിയിൽ. മെയ് 30- നു ചിത്രത്തിന്റെ സ്ട്രീമിങ് ജിയോ ഹോടസ് സ്റ്റാറിൽ ആരംഭിക്കും. തിയ്യേറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു തുടരും. ഏപ്രിൽ- 25 നു ആയിരുന്നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

ജിത്തുജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിന്റെ പൂജ കർമ്മങ്ങൾ ഇടപ്പള്ളി ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. ജിത്തുജോസഫും ഭാര്യ ലിൻഡയും ചേർന്നാണ് ഭദ്രദീപം കൊളുത്തിയത്....

ഷാരോൺ കെ. വിപിൻ സംവിധാനം ചെയ്യുന്ന ‘ഷാമൻ’ മെയ് 30- നു തിയ്യേറ്ററുകളിലേക്ക്

പയസ് പോൾ, അതുല്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഷാരോൺ കെ . വിപിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഷാമൻ മെയ് 30- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മനീഷ് കെ. സിയുടേതാണ് കഥ. ജോജു പള്ളിക്കുന്നത്ത് ആണ് നിർമ്മാണം. സംഗീതം റഫീഖ് റഹീം, എഡിറ്റിങ് ജെറിൻ രാജ്.

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ വേറിട്ട സ്റ്റൈലിൽ മോഹൻലാൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. ഒക്ടോബർ...

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ടിനിടോം, വിജയ് മേനോൻ, കോട്ടയം രമേശ്, ഡയാന ഹമീദ്, നോബി മാർക്കോസ്, രാകേഷ് സുബ്രഹ്മണ്യം,...

‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം ഷാഹി കബീർ ചിത്രം ‘റോന്ത്’ തിയ്യേറ്ററുകളിലേക്ക്

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോന്ത് ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ് എന്നിവരാണു നിർമ്മാണം....
- Advertisement -spot_img

Latest News

പദ്മഭൂഷൺ തിളക്കവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...
- Advertisement -spot_img