Friday, May 2, 2025

Movies

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് കെ ടി രാജീവും കെ ശ്രീവർമ്മയും ചേർന്നാണ്. കൂടാതെ മെറീന മൈക്കിളും അഞ്ജലി നായരും...

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ പട്ടേൽ എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. മാത്യു തോമസ്, അബൂ സലീം, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിഷ്ണു അഗസ്ത്യ, ഡേവിഡ് രാജ്, റോഷൻ...

‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്

സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്. ഷംസു സെയ്ബ ആണ് സംവിധാനം. ‘പ്രേമപ്പെരുന്നാൾ’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപ് ചിത്രം ‘ഭ. ഭ. ബ’ യിൽ അതിഥി വേഷത്തിൽ മോഹൻലാലും

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യിൽ (ഭയം ഭക്തി ബഹുമാനം) മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. 14- വർഷങ്ങള്ക്ക് ശേഷമാണ് മോഹൻലാലും ദിലീപും ചിത്രത്തിൽ ഒന്നിക്കുന്നത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുക.ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം...

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി. കെ എന്നിവർ നിർമ്മിച്ച് ഉത്സവ് രാജീവ്, ഫഹദ് നന്ദു, എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പരിവാർ. ....

റിയലിസ്റ്റിക് ക്രൈം ത്രില്ലറുമായി എം പത്മകുമാർ; ചിത്രീകരണം ആരംഭിച്ചു

രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ കോളനിയുടെ പിന്തുണയോട് കൂടി കുശാൽ നഗറിലാണ് ഷൂട്ടിങിന് തുടക്കം കുറിച്ചത്. വൌ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്....

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ് ലുക് മാനും നിർവഹിച്ചു. ചിത്രത്തിൽ നായികയായി എത്തുന്ന ദൃശ്യ  രഘുനാഥ് ആണ്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടക്കും....
- Advertisement -spot_img

Latest News

‘വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര്‍ എന്ന സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്’ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് മോഹൻലാൽ

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...
- Advertisement -spot_img