Thursday, May 15, 2025

Movies

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിലെ പ്രമേയം. എസ് പി ശക്തിവേൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഡി ശബരീഷും എസ് കെ സംഘമിത്രയുമാണ്...

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരിയിൽ തിയ്യേറ്ററിൽ

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരി 6- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണവും...

ബിഗ് ബജറ്റ് ചിത്രം സുമതി വളവ്; ചിത്രീകരണം ആരംഭിച്ചു

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ഭദ്രദീപം കൊളുത്തി. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പംതിങ്ക്സ് സ്റ്റുഡിയോസും ആദ്യമായി സിനിമ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവട്...

വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന വ്യത്യസ്ത ഭാവാഭിനയം കൊണ്ടുതന്നെ  വിജയരാഘവൻ എന്ന അഭിനേതാവിന്റെ കഴിവ് എടുത്തുകാട്ടുകയാണ് കിഷ്കിന്ധാകാണ്ഡം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിൻജിത്ത്...

ശ്രീനാഥ് ഭാസി നായകൻ; ‘പൊങ്കാല’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ് പൊങ്കാല. എ. ബി ബിനിലിന്റെതാണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു പൊങ്കാല. 2000- ത്തിൽ വൈപ്പിൻ മുനമ്പം ദേശത്ത്...

സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന  ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്

തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്....

പുതുമുഖങ്ങളെ തേടി സംവിധായകൻ ടോം ഇമ്മട്ടി; നായകനായി എത്തുന്നത് വിനായകൻ

വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’  എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി ഒരു മെക്സിക്കൻ അപാരത, ആൻസൺ പോളിനെ പ്രധാനകഥാപാത്രമാക്കി ഗാമ്ബ്ലർ  എന്നീവയാണ് ടോം ഇമ്മാട്ടി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. അഞ്ചിനും...
- Advertisement -spot_img

Latest News

ടൈറ്റിൽ പോസ്റ്ററുമായി ‘ഓട്ടം തുള്ളൽ’

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ...
- Advertisement -spot_img