പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യർ വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന പുതിയ കാലത്തെ അഡ്രസ്സ് ചെയ്ത് കൊണ്ട് എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കേരള ടാക്കീസിന്റെ ബാനറിലാണ് സിനിമയുടെ ചിത്രീകരണം. വാഗമൺ, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി. ഒരു ക്ലീൻ എന്റർടയിമെന്റ് ചിത്രംകൂടിയാണ് ലർക്ക്. പകൽ, നഗരം,...
അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ബോബിയുടെയും സഞ്ജയ് യുടെയും തിരക്കഥയാണ് ബേബി ഗേൾ. സംഗീത് പ്രതാപ്, ലിജി മോൾ, അസീസ് നെടുമങ്ങാട്, അശ്വന്ത്...
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഐ ആം എ ഗയിം. ഒരു മാസ് എന്റർടൈമെന്റ് കൂടിയാണ് ഈ ചിത്രം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയും ഇസ്മയിൽ...
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെഷൂട്ടിങ് പൂനെയിൽ പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി. പൂനെയിലെ ചിത്രീകരണം ഏകദേശം ഒരുമാസത്തോളം നീണ്ടുനിൽക്കും. നിർമ്മാണം. അഖിൽ സത്യന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. അനൂപ് സത്യൻ അസിസ്റ്റന്റ് ഡയറക്ടറായും...
കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുക എന്നു നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ വിഷുവിന് മുൻപ് അറിയിച്ചിരുന്നു. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ആദ്യ ചിത്രീകരണം പൂജപ്പുര...
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ടിക്കറ്റ് വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സംവിധായകന്റെ മകൾ വേദ സുനിലാണ് പ്രധാന നായികകഥാപാത്രമായി എത്തുന്നത്....
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. ഇ4 എന്റർടയിമെന്റ്സിന്റെ ബാനറിൽ മുകേഷ് മേത്ത, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, എന്നിവരാണു...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...