Sunday, March 15, 2026

Latest

ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേള- മത്സരിക്കാൻ ആറ് ഇന്ത്യൻ ചിത്രങ്ങളും

ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo  ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ്‌ ഇതിനായി തയ്യാറെടുത്തു നിൽക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങൾക്കൊപ്പം രണ്ടു ഡസൻ ഹ്രസ്വചിത്രങ്ങളും പ്രദർശനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്....

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു അനിൽ സേവ്യർ. ജാൻ  എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ ശ്രദ്ധേയ സിനിമകളിലെ സഹ സംവിധായകനായി...

പുതിയ ടീസറുമായി  ‘മുറ’

സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ...

മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആലപ്പുഴ, കുമളി, തിരുവനന്തപുരം ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. മേതിൽ ദേവിക ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ചിത്രം...

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി സിനിമ നിർമ്മിച്ച സംവിധായകൻ കൂടിയാണ് മോഹൻ. കലാപരമായും വാണിജ്യപരമായും അദ്ദേഹം സിനിമയെ സമീപിച്ചിട്ടുണ്ട്. അത് വരെ ആരും സമീപിക്കാത്ത പ്രമേയമാണ്...

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി. പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജി വെച്ചതിനെ തുടർന്ന് സംഘടനയിൽ ഉണ്ടായിരുന്ന 17 അംഗ എക്സിക്യൂറ്റീവ് കമ്മിറ്റിയും പിരിച്ചു വിട്ടു. വിവാദങ്ങൾ...

‘എം. ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്’- മോഹൻലാൽ

‘മനോരഥങ്ങൾ’ എന്ന ആന്ത്രോളജി സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണിത്. മനോരഥങ്ങളുടെ സക്സസ് ഗ്രാന്റ് സെലിബ്രേഷനോടന്ബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 'എം ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. നാൽപ്പത്തി ഏഴ് വർഷത്തെ സിനിമ ജീവിതത്തിൽ...
- Advertisement -spot_img

Latest News

പദ്മഭൂഷൺ തിളക്കവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...
- Advertisement -spot_img