ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.
ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ ദേവി പുരസ്കാരത്തിനര്‍ഹയായി.
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘ഏജന്‍റ് ‘ പ്രമോഷന്‍ പുരോഗമിക്കുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ചീഫായ കേണല്‍ മഹാദേവന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂള്‍ ചിത്രത്തിന്റെി ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടൂ വിദ്യാര്ഥിനകളുടെയും അവരുടെ സെന്റ്്ഓഫ് സംഭവങ്ങളുമാണ് ചിത്രത്തിന്‍ പ്രമേയം
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...