Thursday, May 1, 2025

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു. ജിമ്മി കിമ്മൽ അവതാരകനായി എത്തിയ ലോസാഞ്ജലീസിലെ ഡോൾബി തിയ്യേറ്ററിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം.  ആണവായുധത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഭൌതിക ശാസ്ത്രജ്ഞൻ ജെ. റൊബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ പ്രമേയമാക്കി നിർമ്മിച്ച ‘ഒപ്പൻഹൈമർ’ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒപ്പൻഹൈമറിലെ അഭിനയത്തിലൂടെ റൊബർട്ട് ഡൌണി ജൂനിയറിനെ മികച്ച സഹനടനായും ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയുമായി. ത്സാർഖണ്ഡിലെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പതിമൂന്നുകാരിയായ പെൺകൂട്ടിയെ കുറിച്ച് നിഷ പൌജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗർ’ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ യുക്രൈൻ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇൻ മരിയപോളിനാണ് പുരസ്കാരം ലഭിച്ചത്. 21 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് നിഷ പൌജ സംവിധാനം ചെയ്ത ‘ടു കിൽ എ ടൈഗർ’.   

spot_img

Hot Topics

Related Articles

Also Read

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ...

0
77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക....

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്

0
തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.